തിരുവനന്തപുരം: ബന്ധുവിന് ഭൂമിനല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും അതനുസരിച്ചാണ് ഭൂമി നല്‍കിയതെന്നും വി.എസ് പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പ്രതിപക്ഷം നഷ്ടപ്പെടുത്താറില്ല. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണ് പുതിയ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ മുഖ്യമന്ത്രിയുടെ ബന്ധുവായ ടി.കെ തോമസിന് നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കി എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.