Administrator
Administrator
സമ്മേളനങ്ങളില്‍ സത്യസന്ധന്‍മാരെ തോല്‍പ്പിക്കാന്‍ ശ്രമം: വി.എസ്
Administrator
Friday 23rd December 2011 1:37pm

vs-achuthanandanതിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ ചില സത്യസന്ധന്‍മാരെ തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയില്‍ നില നില്‍ക്കുന്ന ജനാധിപത്യാവകാശം ഉപയോഗിച്ച് കുറേക്കാലമായി നേതൃത്വത്തിലിരിക്കുന്നവരെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയില്‍ കാലാകാലമായി കള്ളപ്രചരണം അഴിച്ചുവിടുന്ന ചില വിക്രമന്‍മാരുണ്ടെന്നും വി.എസ് പറഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങളില്‍ സി.പി.ഐ.എം  കമ്മിറ്റി തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യാവകാശം മുതലെടുത്ത് സത്യസന്ധരായ ചിലരെ കോണ്‍ഫറന്‍സ് നടത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കള്ളപ്രചാര വേലകള്‍ നടത്തി ചില കുബുദ്ധികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Malayalam news

Kerala news in English

Advertisement