എഡിറ്റര്‍
എഡിറ്റര്‍
ആര് നടപടിയെടുക്കാന്‍ പോളിറ്റ് ബ്യൂറോയോ? വി.എസ്
എഡിറ്റര്‍
Friday 8th June 2012 12:00pm

ന്യൂദല്‍ഹി: പോളിറ്റ് ബ്യൂറോയെ വെല്ലുവിളിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. വി.എസിന്റെ കൂട്ടാളികള്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പോളിറ്റ് ബ്യൂറോയെ വെല്ലുവിളിച്ചുകൊണ്ട് വി.എസ് മറുപടി പറഞ്ഞത്.

‘ ആര് നടപടിയെടുക്കാന്‍ പോളിറ്റ് ബ്യൂറോയോ? നടപടിവരട്ടെ, ‘ എന്ന മറുപടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വി.എസ് നല്‍കിയത്. ദല്‍ഹിയില്‍ നാളെ നടക്കാനിരിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായെത്തിയ വി.എസ് കേരളാ ഹൗസില്‍ സംസാരിക്കുകയായിരുന്നു.

ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ തിരികെ കൊണ്ടുവരുന്നതിനായി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ വി.എസിനോട് ചോദിച്ചു. ‘ അത് അവര്‍ തെളിയിക്കട്ടെ’യെന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

 

Advertisement