തിരുവനന്തപുരം: ആദിവാസികള്‍ക്ക് തുട്ടുകാശ് നല്‍കി സുസ്‌ലോണ്‍ കമ്പനിയെ അട്ടപ്പാടിയില്‍ കുടിയിരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരു തരത്തിലും ഇത് ന്യായീകരിക്കാനാകില്ല.

സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കണം- വി.എസ് പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ കൈക്കൊണ്ട തീരുമാനം കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്നും വി.എസ് പറഞ്ഞു.