എഡിറ്റര്‍
എഡിറ്റര്‍
വി.എസും പിണറായിയും കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Saturday 2nd June 2012 9:23am

vs-and-pinarayivijayanകോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ്ഹൗസിലായിരുന്നു കൂടിക്കാഴ്ച.

വി.എസിന്റെ മുറിയിലേക്ക് പിണറായി വരികയായിരുന്നു. സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനും പിണറായിക്കൊപ്പമുണ്ടായിരുന്നു.

കോഴിക്കോട്ടെ മേഖലാ റിപ്പോര്‍ട്ടിംഗിനെത്തിയ പിണറായിയും വിഎസും കോഴിക്കോട് ഗസ്റ്റ് ഹൗസിലെ ഒന്നും രണ്ടു മുറികളിലായിരുന്നു താമസിച്ചിരുന്നത്.

ഇന്നലെ രാത്രി തന്നെ ഇരുവരും ഇവിടെ എത്തിയിരുന്നെങ്കിലും പരസ്പരം കണ്ടിരുന്നില്ല. ഇന്ന് രാവിലെ വി.എസിന്റെ മുറിയിലെത്തിയ പിണറായി അദ്ദേഹവുമായി അല്‍പസമയം സംസാരിച്ചു. കൂടിക്കാഴ്ച രണ്ടു മിനിട്ട് മാത്രമെ ദീര്‍ഘിച്ചുള്ളു.

എം.എം.മണി വിഷയത്തില്‍ പിണറായിയും വി.എസും ഇന്നലെ പരസ്പരം കൊമ്പു കോര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പിണറായി തയാറായില്ല.

Advertisement