തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. അഴിമതി ഒഴിവാക്കാന്‍ കേന്ദ്രമാതൃകയില്‍ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ നിര്‍ദ്ദേശം.

ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരിക്കണം കമ്മീഷന്റെ അധ്യക്ഷനെന്നും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി എന്നീ പദവികളലിതേങ്കിലും വഹിച്ചിട്ടുള്ള രണ്ടംഗങ്ങളായിരിക്കണം മറ്റ് അംഗങ്ങള്‍ എന്നും നിര്‍ദ്ദേശമുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ള ശില്‍പ്പശാലകളിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.


Also Read: ആവേശം അതിരുകടന്നു; സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ്


അഴിമതിക്കേസുകളില്‍ അന്വേഷണം അനന്തമായി നീണ്ടുപോകാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 90 ദിവസത്തിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ഒന്നരവര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിയമോപദേശം നല്‍കാന്‍ പ്രൊസിക്യൂഷന്‍ ഡയറക്ട്രേറ്റ് രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്ന് രാവിലെ മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ വച്ചാണ് വി.എസും കമ്മീഷന്‍ അംഗങ്ങളും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.