തിരുവനന്തപുരം: എല്‍ ഡി എഫ് യോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഗതാഗതമന്ത്രി ജോസ് തെറ്റയിലിനെതിരെ രംഗത്തു വന്നതായി റിപ്പോര്‍ട്ട്. ഗതാഗത വകുപ്പിലെ സ്ഥലം മാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഴിമതി നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി വി എസ് യോഗത്തില്‍ പറഞ്ഞു.

മാത്യു ടി തോമസ് വകുപ്പ് കൈകാര്യം ചെയ്തത് പോലെയല്ല ഇപ്പോഴത്തെ കാര്യമെന്ന് പറയപ്പെടുന്നുവെന്നും വി എസ് വ്യക്തമാക്കി. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ പ്രേം ശങ്കറിനെ മാറ്റണമെന്ന് ദള്‍ യോഗത്തില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ആരോപണത്തിനെതിരെ ദള്‍ രംഗത്ത് വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.