എഡിറ്റര്‍
എഡിറ്റര്‍
വി.എസ് കൂടംകുളത്തേക്ക്
എഡിറ്റര്‍
Friday 14th September 2012 12:18pm

തിരുവനന്തപുരം: ആണവ നിലയത്തിനെതിരെ സമരം നടക്കുന്ന കൂടംകുളം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കൂടംകുളത്തേക്ക് പോകുന്ന തിയ്യതി ഉടന്‍ അറിയിക്കുമെന്നും വി.എസ് പറഞ്ഞു. കൂടംകുളം പദ്ധതി ആപത്കരമാണെന്ന് വി.എസ് ആവര്‍ത്തിച്ചു.

കൂടംകുളം ആണവനിലയത്തെ അനുകൂലിച്ച് ദേശാഭിമാനിയില്‍ വന്ന കാരാട്ടിന്റെ ലേഖനം വായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവനിലയം അടച്ചിടുന്നത് അപ്രായോഗികമാണെന്ന് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയിരുന്നു.

Ads By Google

കൂടംകുളം ആണവ നിലയത്തിനെതിരെ ശക്തമായ നിലപാടുമായി വി.എസ് കഴിഞ്ഞദിവസവും രംഗത്തുവന്നിരുന്നു. മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് വി.എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.ഐ.എം വിശദീകരിച്ച നിലപാടിന് എതിരായിരുന്നു വി.എസിന്റെ ലേഖനം.

കൂടംകുളം സന്ദര്‍ശിക്കാന്‍ വി.എസ് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രകമ്മിറ്റി ഇടപെട്ട് വിലക്കുകയായിരുന്നു. തമിഴ്‌നാട് ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വം വി.എസിനെ തടഞ്ഞത്.

Advertisement