എഡിറ്റര്‍
എഡിറ്റര്‍
തനിക്കെതിരായ റിപ്പോര്‍ട്ട് ജനം പുച്ഛിച്ചു തള്ളുമെന്ന് വി.എസ്
എഡിറ്റര്‍
Thursday 24th January 2013 7:57pm

തിരുവനന്തപുരം:  ലാവലിന്‍ കേസില്‍ താന്‍ അന്യായമായി ഇടപെട്ടുവെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ജനം പുച്ഛിച്ചു തള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍.
ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.  അതിനിടെ താന്‍ ഇടപെട്ടു എന്ന് പറഞ്ഞാല്‍ വല്ല വാസ്തവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഇടപെട്ട് മാറ്റിവെച്ചിരുന്നുവെന്നും തനിക്കെതിരായ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കില്ലെന്നും വി.എസ് പറഞ്ഞു. തിരുവവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കുടുക്കാന്‍ വി.എസ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് വി.എസിനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്.

ലാവലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വി.എസ് കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണന്‍, എച്ച്.എല്‍. ദത്തു, വി.കെ ബാലി എന്നിവരുമായും വി.എസ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

കൂടിക്കാഴ്ചകള്‍ക്ക് വഴിയൊരുക്കിയത് അധികാര ദല്ലാള്‍ നന്ദകുമാറാണെന്നും സി.പി.ഐ.എം ഏര്‍പ്പെടുത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വി.എസ്. മുഖ്യമന്ത്രി ആയിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. കരുണാകരന്റെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്തരായ മൂന്നു പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സി.പി.ഐ.എം കേന്ദ്രനേതൃത്വം മാറ്റിവച്ചതിന് പ്രതികാര നടപടിയായാണ് വി.എസിനെതിരെ നടപടിയുമായി മുന്നോട്ടുപോകാനുള്ള നീക്കമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായാണ് വി.എസ് പക്ഷക്കാരിയായ കൊല്ലത്തു നിന്നുള്ള ജെ.മേഴ്‌സിക്കുട്ടിയമ്മക്കെതിരെയുള്ള വിമര്‍ശനമെന്നും വിലയിരുത്തപ്പെടുന്നു. ദേശാഭിമാനി യൂണിറ്റ് മാനേജര്‍ കെ.വരദരാജനെതിരായ സ്വഭാവദൂഷ്യ ആരോപണം പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുില്‍ ഉന്നയിച്ചതിന് മേഴ്‌സിക്കുട്ടിയമ്മയോടു വിശദീകരണം തേടാന്‍ സി.പിയഐ.എം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. പരാതി അന്വേഷിച്ച പി.കെ.ശ്രീമതി, വി.വി.ദക്ഷിണാമൂര്‍ത്തി എന്നിവരടങ്ങിയ കമ്മീഷന്‍ വരദരാജന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ടി.ജി. നന്ദകുമാര്‍

കൊച്ചി: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചത് പിണറായി വിജയനാണെന്ന് അധികാര ദല്ലാള്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാര്‍. കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാനാണ് പിണറായി വിളിച്ചത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ടി.ജി. നന്ദകുമാര്‍ അവകാശപ്പെട്ടു.

കേസുമായി തനിക്ക് ബന്ധമൊന്നുമില്ലാത്തതിനാല്‍ പിണറായിയുടെ ആവശ്യത്തില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ടി.ജി.നന്ദകുമാര്‍ വ്യക്തമാക്കി.

വിഷയം പരിശോധിക്കാന്‍ സി.പി.ഐഎം നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ തന്റെ ഭാഗം കേട്ടിട്ടില്ല. താന്‍ ഉള്‍പ്പെടുന്ന സംഭവമെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ തന്നോടും കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ലേയെന്നും നന്ദകുമാര്‍ ചോദിച്ചു.

എം.എം ലോറന്‍സ്

കൊച്ചി:   ജനങ്ങള്‍ അംഗീകരിക്കാതിരിക്കുക തനിക്കെതിരായ കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന വിയ.എസ്സിന്റെ വിഎസിന്റെ സ്‌റ്റേറ്റ്‌മെന്റാണെന്ന് സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്.  പാര്‍ട്ടി നിലപാട് അംഗീകരിക്കാനുള്ള ബാധ്യത വി.എസ്സിനുണ്ട്. വിഎസ്സിന്റെ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement