Categories

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഉത്സാഹക്കുറവാണോ?- വി.എസ്

vs-achuthanandanതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍. കേരളത്തില്‍ ജയത്തിന് അടുത്ത് വരെ എത്തിയാണ് പരാജയപ്പെട്ടത്. ഉത്സാഹക്കുറവാണോ പരാജയത്തിന് കാരണമെന്നത് പ്രവര്‍ത്തകര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സി.പി.ഐ.എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ്.

കഴിഞ്ഞ സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം ജനങ്ങളിലെത്തിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഓരോ ജില്ലകളിലും ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതാണ് തോല്‍വിക്ക് കാരണം. ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു.

മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് വി.എസ് വ്യക്തമാക്കി. 30 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുമ്പോള്‍ അതില്‍ പാര്‍ട്ടിക്കും ബാധ്യതയുണ്ട്. അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് നിരവധി പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. പുതിയ അണക്കെട്ടെന്ന ലക്ഷ്യവുമായി കേരളീയര്‍ മുന്നോട്ട് പോവുകയാണ്. 31 വര്‍ഷമായി നാം ഈ കാര്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിലപാട് സ്വീകരിക്കേണ്ടതുണ്ട്.

പുതിയ അണക്കെട്ടിന് 1978ല്‍ തന്നെ ധാരണയായിട്ടുണ്ട്. പിന്നീട് തമിഴ്‌നാട് ഇതില്‍ നിന്നും പിറകോട്ട് പോവുകയായിരുന്നു. സമാധാനപരമായി പ്രതിഷേധങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനാണ് കേരളം ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് ഇതിനെ കേരള-തമിഴ്‌നാട് പ്രശ്‌നമാക്കി മാറ്റനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ ഏറെ അബദ്ധങ്ങള്‍ ചെയ്യുകയാണെന്നും വി.എസ് പറഞ്ഞു.

കോഴിക്കോട് മുക്കത്ത് സി.പി.ഐ.എം ജില്ലാ സമ്മേളനം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങള്‍ കഴിയുന്നതോടെ രാഷ്ട്രീയപരമായും പ്രത്യശാസ്ത്രപരമായും സംഘടനാപരമായും പാര്‍ട്ടി ശക്തിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

Malayalam news, Kerala news in English

3 Responses to “തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഉത്സാഹക്കുറവാണോ?- വി.എസ്”

 1. Fayis

  സഖാവ് വി എസ് കണ്ണടച്ചു ഇരുട്ടാക്കരുത്.വി എസില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയെ വഞ്ചിച്ചതിനുള്ള ശിക്ഷയാണ് ഭരണനഷ്ടം.പ്രത്യയശാസ്ത്ര പോരാട്ടത്തിലൂടെ കേരളജനതയുടെയും പാര്‍ട്ടി അനുഭാവികളുടെയും മനസ്സിലെ രാജകുമാരനായി മാറുകയും ഇലക്ഷനിലൂടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായ വി എസ് തന്നെ പിന്തുണച്ച അനേകായിരങ്ങളെ നിഷ്കരുണം തള്ളിക്കളഞ്ഞു . പ്രത്യയശാസ്ത്ര പോരാട്ടത്തില്‍ തന്നോടൊപ്പം നിന്ന സജീവ പ്രവര്‍ത്തകരെ ഔദ്യോഗിക പക്ഷം അറിഞ്ഞു വീഴ്ത്തിയപ്പോള്‍ മുഖ്യന്റെ സീറ്റ് നഷ്ട്ടപ്പെടാതിരിക്കാന്‍ മൌനത്തിന്റെ വാല്മീകത്തില്‍ കഴിഞ്ഞതിനുള്ള ശിക്ഷയാണ് ഭരണനഷ്ടം. ആരെന്തു പറഞ്ഞാലും സഖാവ് വി എസ്സിന് തന്റെ മകന്റെ കാര്യത്തില്‍ തെറ്റ് പറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹവും കോക്കസ്സുമായിരുന്നു ഭരിച്ചിരുന്നത്.അതിന്റെ ഫലമായി തന്റെ എല്ലാ പോരാട്ടങ്ങള്‍ക്കും അങ്ങേയറ്റം സഹായമായിരുന്ന ഷാജഹാനും സഖാവിനെ കയ്യൊഴിയാന്‍ നിര്‍ബന്ധിതനായി .ഇപ്പോള്‍ ഭരണ നഷ്ടത്തെ കുറിച്ച് സംസാരിക്കാന്‍ കാരണം മകന്റെ കാര്യത്തില്‍ ഒരു പിതാവ് അനുഭവിക്കുന്ന മനോവ്യഥ തന്നെ. പാര്‍ട്ടിക്കാര്‍ ആര്‍ക്കു വേണ്ടി ഉലസാഹികണം? അരുന്കുമാരിനു വേണ്ടിയോ? പറയണം സഖാവേ

 2. MANJU MANOJ.

  തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഉത്സാഹക്കുറവാണോ?- വി.എസ്

  ആരുടെ ഉത്സാഹക്കുറവ്????????????????

 3. KP ANIL

  ദേശി വാങ്ങി എല്ലാ സഖാക്കള്‍ക്കും കൊടുക്കുക കട്ടങ്കാപ്പി പരിപ്പ് വട ഇവയില്‍ നിന്നും പാര്‍ട്ടി മാറി ഇപ്പോള്‍ വിദേശ മദ്യവും പെണ്ണും ആണ് സഖാഖള്‍ക്ക് പ്രിയം അതാണല്ലോ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത‍. ജനങ്ങളുടെ ഒരു പ്രശ്നവും നോക്കാതെ സ്വന്തം ഇമേജ് ഉണ്ടാക്കാന്‍ നടന്നപ്പോള്‍ പിണറായ് വെട്ടി നിരത്തിയ കാര്യം ഇപ്പോഴാണോ അച്ചുമാമന്‍ അറിഞ്ഞത്. കൂടെ നില്‍ക്കുന്നവരെ തള്ളിപറയുന്ന ആളാണ് ഇയാള്‍ അതൊകൊണ്ട് നിങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല !!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.