തിരുവനന്തപ്പുരം: കൊല്ലം തീരത്ത് ഇറ്റാലിയന്‍ ചരക്കു കപ്പലില്‍ നിന്നും വെടിയേറ്റ് തമിഴ്‌നാട് സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയ്ക്ക് കത്തയച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കണമെന്നു സി.പി.ഐ.എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സി.പി.ഐ.എം സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. കൊലയാളികളെ കസ്റ്റഡിയിലെടുത്തു കര്‍ശന നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം. അര്‍ഹമായ സഹായം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണമെന്നും

Subscribe Us:

മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തുമാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി.കെ വാസന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കും. വെടിവെപ്പുണ്ടായ സംഭവത്തില്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വാസന്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും സര്‍ക്കാരിന് സമ്മര്‍ദ്ദം ഇല്ല. നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ തന്നെയാണ് സര്‍ക്കാരിന് വലുതെന്നും വാസന്‍ കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English