Administrator
Administrator
സി­ഖ് വി­രു­ദ്ധ ക­ലാ­പവും പ­ഞ്ചായ­ത്ത് തി­ര­ഞ്ഞെ­ടുപ്പും
Administrator
Tuesday 6th July 2010 8:56am

പി എ­സ് റം­ഷാദ്

അമ്മ മരി­ക്കു­മ്പോള്‍ മകനു വേദ­ന­യു­ണ്ടാ­കു­ന്നതു സ്വാഭാ­വി­കം. അതി­ല്ലെ­ങ്കില്‍ ആ മകന്‍ മക­ന­ല്ല. ദാരു­ണ­മായി സ്വന്തം മാതാവ് കൊല്ല­പ്പെ­ട്ട­തു­കൂ­ടി­യാ­കു­മ്പോള്‍ മകന്റെ നോവില്‍ പക­യുടെ കനല്‍കൂടി ചേരു­ന്നതും സ്വാഭാ­വി­കം. പക­യടക്കി നിയ­മ­ത്തിനു വിടു­ന്ന­വന്‍ വിവേ­കി.

ഇന്ദി­രാ­ഗാന്ധി 1984 ഒക്‌ടോ­ബര്‍ 31നു സ്വന്തം അംഗ­ര­ക്ഷ­ക­രാല്‍ കൊല്ല­പ്പെ­ട്ട­പ്പോള്‍ , ആ അംഗ­ര­ക്ഷ­ക­രുടെ സമു­ദായത്തെയാകെ പ്രതി­ക്കൂ­ട്ടി­ലാ­ക്കാന്‍ ശ്രമം നട­ന്നു. ഇപ്പോള്‍ ഏതെ­ങ്കിലും സാമൂ­ഹി­ക­വി­രു­ദ്ധ­രായ രാജ്യ­ദ്രോ­ഹി­കള്‍ ചെയ്തു­കൂ­ട്ടുന്ന വിവ­ര­ക്കേ­ടു­കള്‍ക്ക് മുസ്‌ലിം സമു­ദായം മൊത്ത­ത്തില്‍ സംശ­യ­ത്തിന്റെ മുള്‍മു­ന­യില്‍ നില്‍ക്കേ­ണ്ടി­വ­രാ­റു­ള്ള­തു­പോ­ലെ.

ദല്‍ഹി­യിലെ കുപ്ര­സി­ദ്ധ­മായ സിഖ് കൂട്ട­ക്കൊല അങ്ങ­നെ­യാണ് ഇന്ത്യ­യുടെ ചരി­ത്ര­ത്തിലെ കറുത്ത അധ്യാ­യ­ങ്ങ­ളുടെ കൂട്ട­ത്തില്‍പെ­ട്ട­ത്. ആരോ­പണ വിധേ­യ­നായ കോണ്‍ഗ്രസ് നേതാവ് ജഗ­ദീഷ് ടൈറ്റ്‌ലറെ കഴിഞ്ഞ ലോക്‌സഭാ തെര­ഞ്ഞെ­ടു­പ്പിനു തൊട്ടു­മുമ്പ് സിബിഐ കുറ്റ­വി­മു­ക്ത­നാ­ക്കി­യ­തും സാന്ദര്‍ഭി­ക­മായി ഓര്‍മി­ക്കാം.

പറ­ഞ്ഞു­വ­രു­ന്നത് രാ­ജീവ് ഗാന്ധി­യെ­ക്കു­റി­ച്ചാ­ണ്. വന്‍മ­ര­ങ്ങള്‍ വീഴു­മ്പോള്‍ കീഴി­ലുള്ള ചെറു­സ­സ്യ­ങ്ങള്‍ക്കും കേടു­പറ്റാം എന്ന് ആ ദിന­ങ്ങ­ളി­ലൊ­രി­ക്കല്‍ രാജീ­വ്ഗാന്ധി പര­സ്യ­മായി പറ­ഞ്ഞത് വന്‍വി­വാ­ദ­മാ­യി­രു­ന്നു. വന്‍മ­ര­മെന്നു വിശേ­ഷി­പ്പി­ച്ചത് ഇന്ദി­ര­യെ, ചെറുസ­സ്യ­ങ്ങള്‍ സിഖ് സമു­ദാ­യ­ത്തിലെ കൊല്ല­പ്പെട്ട ആയി­ര­ങ്ങള്‍.

ഏതാ­യാലും സിഖ് കൂട്ട­ക്കൊ­ല­യില്‍ രാജീ­വിന് പങ്കു­ള്ള­തായി മുഖ്യ­മ­ന്ത്രിയും മുതിര്‍­ന്ന സി പി ഐ എം നേതാ­വു­മായ വി.­എ­സ്. അച്യു­താ­ന­ന്ദന്‍ പറ­യു­ന്നു. കോണ്‍ഗ്രസ് അതി­നെ­തിരേ രൂക്ഷ­മായി രംഗ­ത്തു­വ­ന്നി­ട്ടു­മു­ണ്ട്. കോട­തി­കള്‍ക്കെ­തിരേ സി പി ഐ എം നട­ത്തുന്ന ചില പരാ­മര്‍ശ­ങ്ങള്‍ നീതി­ന്യായ വ്യവ­സ്ഥയെ അവ­ഹേ­ളി­ക്ക­ലാ­ണെ­ന്ന യു ഡി­ എ­ഫിന്റെ വിമര്‍ശനം നിയ­മ­സ­ഭ­യില്‍ അടി­യ­ന്തര പ്രമേയ നോട്ടീ­സായി വന്ന­പ്പോള്‍ വി.­എസ് ചിലതു പറ­ഞ്ഞി­രു­ന്നു.

അടി­യ­ന്ത­രാ­വ­സ്ഥ­യുടെ ഇരു­ണ്ട­കാ­ല­ത്തെ­ക്കു­റി­ച്ചാണു പറ­ഞ്ഞ­ത്. അന്ന് സഞ്ജ­യ്ഗാന്ധി നട­ത്തിയ അതി­ക്ര­മ­ങ്ങ­ളെ­ക്കു­റിച്ചു പറ­ഞ്ഞ­പ്പോള്‍ നാവു പിഴ­ച്ചു, രാജീവ് എന്നാ­യി. അന്ന് അതു തിരു­ത്തി­യെ­ങ്കിലും വക­വ­യ്ക്കാതെ പ്രതിക്ഷം ഇറ­ങ്ങി­പ്പോ­യി. പിറ്റേന്ന് ആല­പ്പുഴ ജില്ല­യിലെ താമ­ര­ക്കു­ളത്ത് ഒരു ചട­ങ്ങില്‍ പങ്കെ­ടു­ക്കു­മ്പോള്‍ മുഖ്യ­മന്ത്രി പിഴ­യ്ക്കാത്ത നാവു­മാ­യാണ് രാജീ­വ് ഗാന്ധി­ക്കെ­തിരേ തിരി­ഞ്ഞ­ത്.

അതു നിര്‍ദ്ദോ­ഷ­മായ വെറും പ്രസ്താ­വ­ന­യാണോ? അങ്ങനെ കരു­താ­നാ­കി­ല്ല. പാര്‍ട്ടി­യില്‍ ദുര്‍ബ­ല­നായി നില്‍ക്കുന്ന വി.­എ­സിന് ഒരു പുതിയ പിടി­വ­ള്ളി­യാകാം ഇത്. യൂത്ത് കോണ്‍ഗ്ര­സു­കാരും കെ എസ് യുക്കാരും പ്രതി­ഷേധം തുട­ങ്ങി­ക്ക­ഴി­ഞ്ഞു. അതു സി പി ഐ എം നേതൃത്വം അവ­ഗ­ണി­ച്ചാല്‍ വി.­എ­സിന്റെ പദ്ധതി പൊളിയും. മറിച്ച് പാര്‍ട്ടിയും ഡി വൈ ­എ­ഫ്­ ഐ­യു­മൊക്കെ അദ്ദേ­ഹ­ത്തി­നു­വേണ്ടി രംഗ­ത്തു­വ­ന്നാല്‍ സ്ഥിതി മാറും. വി.­എ­സിന്റെ അജ­ണ്ടക്കു പിന്നാ­ലെ­യാകും പാര്‍ട്ടി.

തദ്ദേ­ശ തി­ര­ഞ്ഞെ­ടു­പ്പ്: ത­ന്ത്ര­ങ്ങള്‍ രാ­കി സി പി ഐ എം

തദ്ദേശ സ്വയം­ഭ­രണ സ്ഥാപ­ന­ങ്ങ­ളി­ലേ­ക്കുള്ള തെര­ഞ്ഞെ­ടുപ്പ് അട്ടി­മ­റി­ക്കാന്‍ സിപി­എമ്മും സംസ്ഥാന സര്‍ക്കാരും ശ്രമി­ക്കു­ന്നു­വെന്ന ആരോ­പ­ണ­ത്തില്‍ യുഡി­എഫ് ശ്രദ്ധ കേന്ദ്രീ­ക­രി­ക്കു­മ്പോള്‍ , തെര­ഞ്ഞെ­ടുപ്പ് നേരി­ടാ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാണ് സി പി ഐ എം. അടു­ത്ത­യാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗ­ത്തിന്റെ മുഖ്യ അജന്‍ഡ തെര­ഞ്ഞെ­ടു­പ്പിലെ അട­വു­ന­യ­മാ­ണ്.
സെപ്റ്റം­ബര്‍ രണ്ടാം വാര­ത്തില്‍ തെര­ഞ്ഞെ­ടുപ്പ് വിജ്ഞാ­പ­നവും ഒക്‌ടോ­ബര്‍ ആദ്യ­വാരം തെര­ഞ്ഞെ­ടുപ്പും നട­ക്കു­മെ­ന്നാണ് ഇപ്പോ­ഴ­കത്തെ സൂച­ന­കള്‍.

ഷെഡ്യൂ­ളില്‍ ചെറിയ മാറ്റ­ങ്ങള്‍ വന്നാലും തെര­ഞ്ഞെ­ടുപ്പ് അധികം നീട്ടി­ക്കൊ­ണ്ടു­പോ­കാനാി­ല്ല.പഞ്ചാ­യത്ത് പ്രസി­ഡന്റു­മാരും മുനി­സി­പ്പില്‍ അധ്യ­ക്ഷ(ന്‍)­മാരും കാല­ങ്ങ­ളോളം തുട­രുന്ന സ്ഥിതിക്കു മാറ്റം വരു­ത്തിയ പഞ്ചാ­യത്ത്‌രാജ് നിയ­മ­ത്തിനും അതിനു മുന്‍ക­യ്യെ­ടുത്ത രാജീവ് ഗാന്ധിക്കും ഇക്കാ­ര്യ­ത്തിനു നന്ദി പറ­യ­ണം.

തെര­ഞ്ഞെ­ടുപ്പ് കമ്മീ­ഷന്‍ രാഷ­ട്രീയം കളി­ക്കു­ന്നു­വെ­ന്നാണ് യുഡി­എ­ഫിന്റെ പരാ­തി. ആദ്യം കോണ്‍ഗ്ര­സാണ് ആരോ­പ­ണ­മു­ന്ന­യി­ച്ച­ത്. കെപി­സിസി പ്രസിഡന്റ് രമേശ് ചെന്നി­ത്ത­ലയ്ക്കു പിന്നാലെ പല നേതാ­ക്ക­ളും അതേ­റ്റു­പി­ടി­ച്ചു. ധന­മ­ന്ത്രിയും തദ്ദേശ സ്വയം­ഭ­രണ മന്ത്രിയും മാത്ര­മല്ല മുഖ്യ­മന്ത്രി തന്നെ പ്രതി­പ­ക്ഷത്തെ തിരു­ത്താന്‍ ശ്രമിച്ചു പിന്‍മാ­റുന്ന കാഴ്ച­യാണു കണ്ട­ത്. സമ­യ­ത്തു­തന്നെ തെര­ഞ്ഞെ­ടുപ്പു നട­ക്കു­മെന്നും മറ്റ് ഇട­പെ­ട­ലു­ക­ളൊ­ന്നു­മി­ല്ലെന്നും സര്‍ക്കാര്‍ പറ­യു­ന്നതു മുഖ­വി­ല­ക്കെ­ടു­ത്താല്‍ പിന്നെന്തു പ്രതി­പക്ഷം എന്ന മ­ട്ട്.

നിയ­മ­സ­ഭ­യില്‍ നിന്ന് വാക്കൗട്ട് നട­ത്താന്‍ ഒരു ദിവ­സത്തെ വിഷ­യ­വു­മാ­ക്കി. ഇക്കാ­ര്യ­ത്തില്‍ ഏതെ­ങ്കിലും രീതിയില്‍ കമ്മീ­ഷന്‍ രാഷ്­ട്രീയം കളി­ക്കു­ന്ന­തി­നോട് തദ്ദേശ സ്വയം­ഭ­രണ മന്ത്രി പാലോളി മുഹ­മ്മ­ദു­കുട്ടി ഉള്‍പ്പെ­ടെ­യുള്ള മുതിര്‍ന്ന നേതാ­ക്കള്‍ക്കു യോജി­പ്പില്ലെ­ന്നാണു മന­സി­ലാ­കു­ന്നത് നേരേ വിപ­രീത നില­പാ­ടു­ള്ള­വര്‍ സി പി­ ഐ എ­മ്മിലും സര്‍ക്കാ­രി­ലു­മു­ണ്ടാകാം. പക്ഷേ, മുഖ­വി­ല­ക്കെ­ടു­ക്കേ­ണ്ടത് ഉത്ത­ര­വാ­ദ­പ്പെ­ട്ട­വര്‍, ഉത്ത­ര­വാ­ദ­പ്പെട്ട വേദി­യില്‍ പറ­യു­ന്ന­താ­ണ­ല്ലോ.

പഞ്ചാ­യത്ത് തെര­ഞ്ഞെ­ടു­പ്പില്‍ യുഡി­എ­ഫിന് മേല്‍ക്കൈ ഉണ്ടാ­കി­ല്ലെന്ന വില­യി­രു­ത്ത­ലില്‍ തന്നെ­യാണു സിപിഎം നീക്കം. നേരത്തെ അങ്ങ­നെ­യാ­യി­രു­ന്നി­ല്ല. ലോക്‌സഭാ തെര­ഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി ബോധ­പൂര്‍വം സ്വീക­രിച്ച രാഷ്ട്രീയ ലൈന്‍മാ­റ്റ­ത്തി­ലാണു പ്രത­ക്ഷ. ന്യൂന­പക്ഷ വര്‍ഗീ­യ­തയെ കിട്ടുന്ന അവ­സ­ര­ത്തി­ലെല്ലാം കട­ന്നാ­ക്ര­മി­ച്ച്, ഭൂരി­പക്ഷ വര്‍ഗീയ പ്രീണ­ന­ത്തിന്റേ­തായ സമീ­പ­ന­മാ­ണി­പ്പോ­ഴത്തെ അട­വു­ന­യം. ഒപ്പം, 50 ശത­മാനം സ്ത്രീ സംവ­രണം നട­പ്പാ­ക്കു­ന്ന­ത് അനു­കൂല ഘട­ക­മാകുമെന്നും സി പി ഐ എം കരു­തു­ന്നു.

കോണ്‍ഗ്രസും ഘടക കക്ഷി­കളും എത്ര കിണഞ്ഞു ശ്രമി­ച്ചാലും സിപി­എ­മ്മി­ന്റെ­യത്ര വനിതാ സ്ഥാനാര്‍ത്ഥി­കളെ കിട്ടി­ല്ലെന്ന കണ­ക്കു­കൂ­ട്ട­ലാ­ണി­തിനു പിന്നില്‍. കുറേ­യൊക്കെ വസ്തു­താ­പ­ര­മാ­ണു­താനും ആ കണക്കുകൂ­ട്ടല്‍. സംസ്ഥാന ഭര­ണ­ത്തി­നെ­തിരേ പ്രതി­പ­ക്ഷവും ഒരു വിഭാഗം മാധ്യ­മ­ങ്ങളും പ്രച­രി­പ്പി­ക്കു­ന്നത്ര വികാരം ജന­ങ്ങള്‍ക്കി­ട­യില്‍ ഇല്ലെന്നും പാര്‍ട്ടി കരു­തു­ന്നു. എന്നാല്‍ അത് അങ്ങ­നെ­തന്നെ തുറന്നു പറ­ഞ്ഞാല്‍ മുഖ്യ­മന്ത്രി വി.­എസ് അച്യു­താ­ന­ന്ദന് അനൂ­കൂ­ല­മാ­യി­പ്പോ­കാ­മെ­ന്ന­തി­നാല്‍ പരസ്യ­മായി പറ­യി­ല്ല.

തദ്ദേശ സ്വയം­ഭ­രണ തെര­ഞ്ഞെ­ടു­പ്പില്‍ പ്രാദേ­ശിക വിക­സന പ്രശ്‌ന­ങ്ങളും മറ്റു­മാണ് രാഷ്ട്രീ­യ­ത്തെയും ഭര­ണ­ത്തെ­യും­കാള്‍ അധികം സ്വാധീ­നി­ക്കു­ക­യെന്ന പഴയ വില­യി­രു­ത്തല്ല സിപി­എ­മ്മിന്റേ­ത്. സാധാ­രണ ജന­ജീ­വി­ത­ത്തില്‍ ദൃശ്യ­മാ­ധ്യ­മ­ങ്ങള്‍ ചെലു­ത്തുന്ന ദൈനം­ദിന സ്വാധീനം കൂടി കണ­ക്കി­ലെ­ടു­ത്താ­ണി­ത്. പൊതു­പ്ര­ശ്‌ന­ങ്ങള്‍ മുമ്പ­ത്തെ­ക്കാള്‍ കൂടു­തല്‍ വോട്ടര്‍മാ­രുടെ ചര്‍ച്ച­യില്‍ വരു­ന്നത് പ്രാദേ­ശിക തെര­ഞ്ഞെ­ടു­പ്പി­നെ­യും സ്വാധീ­നി­ക്കു­മെ­ന്നാണ് വില­യി­രു­ത്തല്‍.

ലോക്‌സ­ഭാ, നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പു­ക­ളി­ലെ­പ്പോലെ സാമു­ദാ­യിക പ്രീണന ലൈന്‍ തദ്ദേശ സ്വയം­ഭ­രണ തെര­ഞ്ഞെ­ടു­പ്പിലെ അട­വു­ന­യ­ത്തി­ലു­മു­ണ്ടാ­കും. ഭൂരി­­പക്ഷ സമു­ദാ­യത്തിന്റെ അനു­ഭാവം നേടി­യെ­ടു­ക്കാ­നുള്ള സമീ­പ­കാല നട­പടിക­ളുടെ തുട്ച്ചാ­യി­രിക്കും അതെന്നുമാ­ത്രം. നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പില്‍ കാന്ത­പുരം എ.­പി.­അ­ബൂ­ബ­ക്കര്‍ മുസ്‌ലിയാ­രെയും ലോക്‌സഭാ തെര­ഞ്ഞെ­ടു­പ്പില്‍ മഅ­ദ­നി­യെയും കണ്ട സ്ഥാന­ത്ത് ഇപ്പോള്‍ പി.­കെ.­നാ­രാ­യ­ണ­പ്പ­ണി­ക്ക­രാ­കു­മെന്നു മാ­ത്രം.

എന്‍­എ­സ്­എ­സി­ന്റെയും വിവിധ ഹിന്ദു സംഘ­ട­ന­ക­ളു­ടെയും എതിര്‍പ്പ് പരി­ഗ­ണിച്ച് ദേവ­സ്വം­ബില്‍ ഉപേ­ക്ഷി­ച്ച­ത്, ക്രൈസ്തവ സഭയുടെ ഇട­പെ­ട­ലി­നെ­ത്തു­ടര്‍ന്നാണ് പി.­ജെ.­ജോ­സഫ് എല്‍ഡി­എഫ് വിട്ട് യുഡി­എ­ഫി­ലേക്കു പോയെന്ന പ്രചാ­ര­ണം, ജമാ­അത്തെ ഇസ്‌ലാമി­ക്കെ­തിരായ രൂക്ഷ പരാ­മര്‍ശ­ങ്ങള്‍, മഅ­ദനി പ്രശ്‌ന­ത്തില്‍ നിയ­മ­ത്തിന്റെ വഴി­ക്കു നീങ്ങു­മെന്ന നിലപാട് എന്നി­വ­യൊ­ക്കെ­യാണ് സിപി­എ­മ്മിന്റെ തുറു­പ്പു­ചീ­ട്ട്. ഇപ്പോള്‍ മാത്ര­മ­ല്ല, അടുത്ത മേയില്‍ നട­ക്കാ­നി­രി­ക്കുന്ന നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പിലും ഇതു­ത­ന്നെ­യാ­യി­രിക്കും സമീ­പ­ന­മെന്ന് ഉന്നത സിപിഎം വൃത്ത­ങ്ങള്‍ പരോ­ക്ഷ­മായി സമ്മ­തി­ക്കു­ന്നു­ണ്ട്.

അതേ സമ­യം, സ്ഥാനാര്‍ത്ഥി നിര്‍ണ­യ­ത്തില്‍ ഓരോ പ്രദേ­ശ­ത്തി­ന്റെയും സാമു­ദാ­യിക സ്വഭാവം പരി­ഗ­ണി­ക്കു­മ്പോള്‍ എസ്എന്‍ഡി­പി­യുടെ എതിര്‍പ്പ് ലഘൂ­ക­രി­ക്കാന്‍ കഴി­യു­മെന്നാണു സിപി­എ­മ്മിന്റെ കണ­ക്കു­കൂ­ട്ടല്‍. വെള്ളാ­പ്പള്ളി നടേ­ശന്‍ പലതും പറഞ്ഞ് പൊട്ടി­ത്തെ­റിച്ചു നട­ക്കു­ന്നു­ണ്ടെ­ങ്കിലും സമ­യത്ത് അനു­ന­യി­പ്പി­ക്കാ­മെന്ന പ്രതീക്ഷ എത്ര­ത്തോളം സഫ­ല­മാ­കു­മെന്നു കണ്ട­റി­യു­ക­തന്നെ വേണ്ടി­വ­രും.

ഭര­ണ­വി­രുദ്ധ വികാരം തെര­ഞ്ഞെ­ടു­പ്പു­ക­ളില്‍ ബധാ­ക്കുന്ന പതി­വു­രീതി ഇട­തു­മു­ന്ന­ണിയെ ഇക്കുറി കാര്യ­മായി ബാധി­ക്കു­മെന്ന വില­യി­രു­ത്ത­ലിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് അട­വു­നയം മാറ്റു­ന്ന­ത്. അടുത്ത നിയ­മ­സഭാ തെര­ഞ്ഞെ­ടു­പ്പില്‍ തോല്‍വി മാന്യ­മാ­ക­ണ­മെന്നും പാര്‍ട്ടി ആഗ്ര­ഹി­ക്കു­ന്നുണ്ട്. അതിനു ശേഷം നിയ­മ­സ­ഭ­യില്‍ പ്രതി­പ­ക്ഷ­ത്തി­രു­ന്നാലും ഭൂരി­പക്ഷം തദ്ദേശ സ്വയം­ഭ­രണ സ്ഥാപ­ന­ങ്ങ­ളിലും ഭര­ണ­പ­ക്ഷ­ത്താ­കാനുള്ള അടവും നയ­വും. സെക്ര­ട്ടേ­റി­യ­റ്റില്‍ ആരി­രു­ന്നാലും കേരളം ഭരി­ക്കു­ന്നത് പ്രാദേ­ശിക സര്‍ക്കാ­രു­ക­ളാ­ണ്; അതില്‍ എല്ലാ­ക്കാ­ലത്തും മുന്‍തൂക്കം സിപി­എ­മ്മി­നു­മാ­ണ്.

തെര­ഞ്ഞെ­ടു­പ്പ് അ­ട്ടി­മറി നീക്ക­മെന്ന നനഞ്ഞ പടക്കം വലി­ച്ചെ­റി­ഞ്ഞ് തലയ്ക്കു വെളി­വു­ള്ള­വ­രെ­പ്പോലെ പ്രവര്‍ത്തി­ക്കാന്‍ ഇനിയും തീരെ സമ­യ­മി­ല്ലാ­തി­ല്ല. യുഡി­എ­ഫു­കാര്‍ക്ക്.

Advertisement