Categories

വി.എസ് പോസ്റ്റര്‍: സി.പി.ഐ.എം നേതാക്കള്‍ രണ്ടു തട്ടില്‍

vs-posterകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്ച്യുതാനനന്ദന്റെ ഫോട്ടോ വെച്ച് വ്യാപകമായി പോസ്റ്ററുകള്‍ ഇറക്കിയതിനെച്ചൊല്ലി സി.പി.ഐ.എമ്മില്‍ വിവാദം പുകയുന്നു. പോസ്റ്ററുകളില്‍ വി.എസിന്റെ ഫോട്ടോ വെച്ചത് ശരിയായില്ലെന്നും വ്യക്തിപൂജ സി.പി.ഐ.എമ്മിനെ തളര്‍ത്തുമെന്നും ഇന്നലെ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.എം ലോറന്‍സ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും വൈദ്യുതി മന്ത്രിയുമായ എ.കെ ബാലന്‍ രംഗത്ത് വന്നു. വി.എസ്സിന്റെ പടം വെച്ച് വോട്ട് പിടിച്ചത് പ്രതീകാത്മകമാണെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു. ഇതിനെ വ്യക്ത്യാരാധനയായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പിന് മുമ്പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പോസ്റ്ററുകളെക്കുറിച്ച് പുതിയ പ്രവണതയാണെന്ന് പറഞ്ഞിരുന്നു.

ഇത്തവണ നിയമസഭാ തിരഞ്ഞെടപ്പില്‍ ഉയര്‍ന്ന വി.എസ് തരംഗം മുതലെടുക്കാനായിരുന്നു മുഴുവന്‍ മണ്ഡലങ്ങളിലും പിണറായി-വി.എസ് പക്ഷ ഭേദമന്യേ ഇടത് സ്ഥാനാര്‍ഥികള്‍ വി.എസിന്റെ ഫോട്ടോ പ്രചാരണത്തിനായി ഉപയോഗിച്ചത്. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തുള്ള സ്ഥാനാര്‍ഥികളാണ് വ്യാപകമായി വി.എസിന്റെ ചിത്രം ഉപയോഗിച്ചതെന്നതും ശ്രദ്ധേയമാണ്. അതേ സമയം സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയന്റെ ചിത്രം അപൂര്‍വ്വമായേ കണ്ടുള്ളൂ. അതും പൊതുവെ വി.എസ് പക്ഷത്തുള്ള സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളിലാണ് കണ്ടത്.

വി.എസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ച് വീണ്ടും അധികാരത്തിലേറാന്‍ വലിയ താല്‍പര്യമൊന്നുമില്ലാത്ത നിലയിലാണ് ഇത്തവണ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവരില്‍ നിന്നും പ്രതികരണങ്ങളുണ്ടായത്. ജമാഅത്ത് വിവാദവും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി വി.എസിനെതിരെ പിണറായി നടത്തിയ പ്രസ്താവനയും കൂട്ടി വായിക്കുമ്പോള്‍ ഇതാണ് മനസ്സിലാക്കേണ്ടത്. പാര്‍ട്ടി തീരുമാനമെന്തായാലും വിജയത്തില്‍ കുറഞ്ഞ മറ്റൊരു അജണ്ടയും സ്ഥാനാര്‍ഥികള്‍ക്കില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ ട്രന്റ് മനസ്സിലാക്ക്ി ഗ്രൂപ്പ് വ്യത്യാസമില്ലാതെ വി.എസിന്റെ ചിത്രം വെച്ചതും.

അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സി.പി.ഐ.എം വോട്ട് മറിച്ചതായും ആരോപണമുണ്ട്. വി.എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷെ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ഇടതുമുന്നണിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാവുന്ന ജില്ലകളായ കൊല്ലം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ഒഴിവാക്കിയാണ് വോട്ടുമറിച്ചത്. പ്രത്യേകിച്ചും യുഡിഎഫിനു മേല്‍ക്കൈയുണ്ടാകുമെന്ന് സി.പി.ഐ.എം തന്നെ വിലയിരുത്തിയ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ സി.പി.എം വോട്ട് മറിഞ്ഞതായാണ് ലഭിക്കുന്ന വിവരങ്ങള്‍.

5 Responses to “വി.എസ് പോസ്റ്റര്‍: സി.പി.ഐ.എം നേതാക്കള്‍ രണ്ടു തട്ടില്‍”

 1. sajid

  ടൂള്‍ ന്യൂസ്‌ ഭയങ്കര സിപിഎം, ഇടതുപക്ഷ വിരോധികള്‍ ആണെന്ന് തോന്നുന്നു..വോട്ട് മറിക്കുക എന്നൊക്കെ പറഞ്ഞാല്‍ ആരും ഇപ്പോള്‍ വിശ്വസിക്കില്ല വേറെ എന്തെങ്കിലും നുണകള്‍ കാച്ച് അപ്പോള്‍ ആളുകള്‍ വായിക്കും..വിശ്വസിക്കില്ല..സഹോദരാ ചരിത്രത്തില്‍ ആദ്യമായിട്ടാണ്..ഒരു കക്ഷി ഭരിച്ചതിനു ശേഷം വരുന്ന തിരഞ്ഞെടുപ്പില്‍..പ്രവചനം അസാധ്യമായ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്..അല്ലെങ്കില്‍ എതിരാളികള്‍ ഇല്ലാതെ പോകലായിരുന്നു പതിവ് അതെല്ലാം തെറ്റിപോയത്..
  സിപിഎം ന്റെ ഐക്യം ആണ് വെളിവാക്കുന്നത്..എന്ത് പറഞ്ഞാലും അതില്‍ കുറ്റം കണ്ടു പിടിക്കാന്‍ നടക്കുന്ന നിങ്ങളെ പോലുള്ള മാധ്യമങ്ങള്‍ ഒറ്റകെട്ടായി നിന്നാല്‍ പോലും ഇടതു പക്ഷത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ല..ഈ ഭരണം ഞങ്ങള്‍ക്ക് കിട്ടിയില്ലെങ്കിലും കുഴപമില്ല..നല്ലൊരു മത്സരം നടത്താന്‍ സാധിച്ചുവല്ലോ…അത് മതി..കോന്ഗൃസ്സിനു ഭരണം കിട്ടിയാല്‍ കാണാം എത്ര വര്ഷം ഉണ്ടാകുമെന്ന്..രണ്ടര വര്ഷം നായന്മാരും..രണ്ടര വര്ഷം ക്രിസ്ത്യാനികളും മാറി മാറി ഭരിക്കട്ടെ അതും ചരിത്രമാകട്ടെ കേരളത്തില്‍..ഉപമുക്യമന്ത്രി..പെണ്ണുപിടിയന്‍ കുഞ്ഞാലിക്കുട്ടിയും ഹായ് ഹായ് ഹായ്..നിങ്ങള്‍ക്കെങ്കിലും സന്തോഷമാവട്ടെ..

 2. Comrade

  ശരിയായ വീക്ഷണം,,

 3. Jamal

  ബഹുമാനപ്പെട്ടസാജിദ്താങ്കള്‍പറയുന്നതു തെറ്റാണു ടൂള്‍ ന്യൂസ്‌ ഒരു സത്യം വിളിച്ചു പറഞ്ഞു അത്രയേ ഉള്ളു പിണറായിയുടെ പ്രസ്താവനകള്‍ കണ്ടാല്‍ ഏതു കൊച്ചു കുട്ടിക്കും മനസിലാകുന്ന കാര്യമല്ലേ അത് താങ്കള്‍ കണ്ണടച്ച് ഇരുട്ടക്കുകയാണോ ?

 4. AYASANKAR

  വി.എസിനെ തോല്‍പ്പിക്കാന്‍ മലമ്പുഴയില്‍ കൂടി വോട്ട് മറിചെന്നു കാച്ചി വിടൂ . എന്നാലല്ലേ ഇതിനു കുറച്ചു കൂടി എരിവും പുളിയും ഉണ്ടാകുള്ളൂ .

 5. pratheeksha

  വി എസ അടികാരത്തില്‍ വന്നാല്‍ കുഞ്ഞാലികുട്ടി യെ ജയില്‍ അടക്കും എന്നുള്ള ഭയമാണ് പിണറായിക്ക് ഇവര്‍ തമ്മില്‍ ഉള്ള ബന്ദം ഇതില്‍ നിന്നും മനസിലകം —ജനങ്ങള്‍ തെരുവില് ഇറങ്ങിയതാണ് ഉസ്നി മുബാറക്ക്‌ രാജി വെച്ചത് അത് പോലെ വി എസ മുഖ്യമന്ദ്ര്രി ആകിയില്ലഗില്‍ ജനം വീടും ഇറങ്ങും പിണറായ വീടും നനഗടും ‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.