Administrator
Administrator
വി.എസിനെ പ്രതിപക്ഷ നേതാവാക്കാന്‍ ധാരണ
Administrator
Monday 23rd May 2011 8:47pm

vs-achuthanandanതിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവാക്കാന്‍ സി.പി.ഐ.എം സെക്രട്ടേറിയേറ്റില്‍ ധാരണ. സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്.

വി.എസിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ഔദ്യോഗിക വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു പി.ബി തീരുമാനം. വി.എസിനെ പ്രതിപക്ഷ നേതാവാക്കുന്നതോടെ പാര്‍ട്ടിയെ അപ്രസക്തമാക്കുന്ന തരത്തില്‍ വി.എസ് പോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് ഔദ്യോഗിക പക്ഷം ഭയക്കുന്നത്.

ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് വി.എസിന് തുണയായതെന്നാണ് സൂചന. വി.എസിന് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കിയില്ലെങ്കില്‍ വീണ്ടും വിവാദങ്ങളുണ്ടാകുമെന്ന് ഔദ്യോഗികപക്ഷം ഭയപ്പെടുന്നുണ്ട്.

Advertisement