കൊച്ചി: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ലോട്ടറി വിവാദത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ആവശ്യപ്പെടുമ്പോഴെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താനാവില്ല. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരെ കൊച്ചിയിലെ വസതിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ ഭൂട്ടാന്‍ ലോട്ടറിയുടെ ഔദ്യോഗിക പ്രമോട്ടര്‍മാരാണെന്നു കാണിച്ച് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നേരത്തേ പറഞ്ഞിരുന്നു.  ലോട്ടറിവിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനകാര്യ മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

Subscribe Us: