vs-achuthanandanതിരുവനന്തപുരം: കേരളത്തിലും കര്‍ണാടകത്തിലും മാത്രം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ മതിയെന്ന ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട് ആത്മഹത്യാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ടിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കണമെന്നും വി.എസ്. പറഞ്ഞു. ഐ.സി.എം.ആറിന്റെ പഠന റിപ്പോര്‍ട്ടിനെതിരെ ആവശ്യമെങ്കില്‍ സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ട് പോകുമെന്നും വി.എസ്.പറഞ്ഞു.