Administrator
Administrator
അരുണ്‍കുമാറിനെ നിയമിച്ചിട്ടില്ല: വി.എസ്
Administrator
Wednesday 13th July 2011 11:36am

തിരുവനന്തപുരം: ഐ.സി.ടി.എ അക്കാദമി ഡയറക്ടറായി തന്റെ മകന്‍ അരുണ്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. നിയമഭയില്‍ പ്രത്യേക പ്രസ്താവനയിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. പി.സി വിഷ്ണുനാഥ് ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്നും വിഷയം നിയമസഭാസമിതി അന്വേഷിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

മുന്‍ സര്‍ക്കാറിന്റെ അവസാന കാലത്ത് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന് പുതിയ നിയമനം നല്‍കിയെന്നായിരുന്നു ആക്ഷേപം. മുന്‍ സര്‍ക്കാര്‍ അധികാരമൊഴിയാനിരിക്കെ സര്‍ക്കാര്‍ രൂപംകൊടുത്ത ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി (ഐ.സി.ടി)യുടെ ഡയറക്ടറും മെംബര്‍ സെക്രട്ടറിയുമായയി അരുണ്‍കുമാറിനെ നിയമിച്ചുവെന്നാണ് ആരോപണം.

അച്യുതാനന്ദന് പുറമെ മന്ത്രി എം.എ. ബേബി, ചീഫ് സെക്രട്ടറി പ്രഭാകരന്‍, വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ധനസെക്രട്ടറി എ.കെ. ദുബെ, വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി സുരേഷ്‌കുമാര്‍, കുസാറ്റ് വി.എസി ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, ഐ.ച്ച്.ആര്‍.ഡി ഡയറക്ടര്‍ പ്രഫ. വി. സുബ്രഹ്മണി എന്നിവരടങ്ങിയ ഭരണസമിതിയാണ് സംഘം രജിസ്‌ട്രേഷനായി അപേക്ഷ നല്‍കിയത്. രജിസ്‌ട്രേഷന്‍ അപേക്ഷയിലും ഗവേണിങ് ബോഡിയുടെ ആദ്യ യോഗത്തിലും ഇവര്‍ എല്ലാവരും ഒപ്പുവെച്ചിട്ടുണ്ട്. വിജ്ഞാപന പ്രകാരം ചീഫ് എക്‌സിക്യൂട്ടിവിനെ നിയമിക്കുന്നതിന് പകരം സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അരുണ്‍കുമാറിനെ നിയമിച്ചുവെന്നാണ് ആരോപണമുയര്‍ന്നത്.

Advertisement