Categories

പശ്ചിമ ബംഗാളില്‍ പ്രചാരണത്തിന് വി.എസ് ഉണ്ടാകില്ല

vs-achudanandanതിരുവനന്തപുരം: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാന്ദന്‍. പശ്ചിമ ബംഗാളില്‍ പ്രചാരണത്തിന് പോകുന്നുണ്ടോയെന്ന ചോദ്യത്തിന് ‘ ഞാന്‍ പോകില്ല’ എന്നായിരുന്നു വി.എസിന്റെ മറുപടി. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം എന്തുകൊണ്ടാണ് പ്രചാരണത്തില്‍ പങ്കെടുക്കാത്തതെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.