എഡിറ്റര്‍
എഡിറ്റര്‍
വി.എസിന് ലഭിച്ചത് പ്രവേശന പാസ് മാത്രം; വി.എസ് പങ്കെടുക്കാതെ പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം
എഡിറ്റര്‍
Thursday 25th May 2017 7:09pm

 

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുമ്പോള്‍ മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവിനുള്‍പ്പെടെ ഔദ്യോഗക ക്ഷണം ലഭിച്ചപ്പോഴാണ് വി.എസിന് ക്ഷണമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുത്തുവരുന്നത്


Also read ‘പാകിസ്താന്‍ ഒരു മരണക്കിണറാണ്’; അവിടേക്ക് പോകാന്‍ എളുപ്പമാണ് തിരിച്ചെത്താന്‍ പ്രയാസവും; പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ പറയുന്നു


വാര്‍ഷികാഘോഷ ചടങ്ങില്‍ വി.എസ് പങ്കെടുക്കുന്നില്ലെന്ന് നേരത്തെ വി.എസിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. മറ്റ് എം.എല്‍.എമാര്‍ക്ക് ലഭിച്ചത് പോലുള്ള പ്രവേശന പാസ് മാത്രമാണ് ലഭിച്ചതെന്നും ഓഫീസ് വ്യക്തമാക്കി. എന്നാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതല്ല മറ്റ് തിരക്കുകള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലോ വിശിഷ്ടാതിഥി എന്ന നിലയിലോ വിഎസിന്റെ പേര് നോട്ടീസിലും ഉള്‍പ്പെടുത്തിയിരുന്നില്ല. എല്ലാ എം.എല്‍.എമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കിയതു പോലുള്ള പ്രവേശന പാസ് മാത്രമാണ് മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ വിഎസ്സിനും ലഭിച്ചിരിക്കുന്നത്.


Dont miss ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിന് ബി.ജെ.പി മന്ത്രിയും പൊലീസ് ഉദ്യോഗസ്ഥരും; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം 


തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷ പരിപാടിയില്‍ പ്രതിപക്ഷാംഗങ്ങളും പങ്കെടുക്കുന്നില്ല.

Advertisement