തിരുവനന്തപുരം: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. മജിസ്‌ട്രേറ്റായിരുന്ന എന്‍.വി രാജുവിനെതിരെയാണ് വി.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.

നേരത്തെ രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.


Also Read:  കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


നേരത്തെ വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താത്തതില്‍ രാജു വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. കോടതിക്ക് മുന്‍പാകെ സരിത രഹസ്യമൊഴി നല്‍കിയപ്പോള്‍ രേഖപ്പെടുത്താതെ എഴുതി നല്‍കുന്നതിന് ആവശ്യപ്പെടുകയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രാജുവിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നെന്നും വി.എസ് പറഞ്ഞു. അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കും.

നേരത്തെ സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.