പാലക്കാട്: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ശിവദാസ മേനോന്‍. പാര്‍ട്ടിക്കെതിരെ അഭിപ്രായം പറയാന്‍ പാര്‍ട്ടിയില്‍ ഒരുത്തനും വളര്‍ന്നിട്ടില്ല- എന്ന് വളരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് വിമര്‍ശനം.

പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതായിരിക്കണം ഒരു കമ്മ്യൂണിസ്റ്റുകാരന്റെ അഭിപ്രായം. അതിനുമേലെ അഭിപ്രായം പറയാന്‍ പാര്‍ട്ടിയില്‍ ഒരുത്തനും വളര്‍ന്നിട്ടില്ല. പാര്‍ട്ടി അഭിപ്രായത്തിന് എതിരു നില്‍ക്കുന്നവര്‍ അധികകാലം പാര്‍ട്ടിയില്‍ കാണില്ലെന്നും ശിവദാസ മേനോന്‍ പാലക്കാട്ട് പറഞ്ഞു.

Subscribe Us:

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ പ്രശ്‌നങ്ങള്‍ അറിയില്ലെന്ന് വി.എസ്.പറയുന്നത് ശരിയല്ല. കേരളത്തിന് മാത്രമല്ല, തമിഴ്‌നാടിനും പ്രശ്‌നങ്ങളുണ്ടെന്ന് വി.എസ്. മനസ്സിലാക്കണം. ഏകപക്ഷീയമായി തമിഴ്‌നാടിനെ വിമര്‍ശിക്കുന്നത് ശരിയല്ല.

പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അതാണ് വലുത്. അല്ലാതെ പിണറായി വിജയനോ വി.എസ്.അച്യുതാനന്ദനോ ഒന്നുമല്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം കേരളത്തിലെ ജനവികാരത്തിന് കടകവിരുദ്ധമാണെന്ന് പരസ്യമായി വി.എസ് പറഞ്ഞിരുന്നു. പാലക്കാട്ടെ ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഏരിയസമ്മേളനത്തിന്റെ പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ശിവദാസ മേനോന്‍ രൂക്ഷമായ പ്രയോഗങ്ങളോടെ വി.എസിനെതിരെ വിമര്‍ശനമഴിച്ചു വിട്ടത്.

Malayalam News

Kerala News in English