Administrator
Administrator
മുഖ്യമന്ത്രിക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും: വി.എസ്
Administrator
Sunday 11th December 2011 12:40am

തൃശ്ശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന്റെ കൂടെയാണ് വി.എസ് ദല്‍ഹിക്ക് പോകുക.

കേരളത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് പ്രധാനമന്ത്രിയെ കാണുന്നത് നല്ലതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. അത് അംഗീകരിക്കുന്നുവെന്ന് വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സന്ദര്‍ശന സമയം അറിയിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിക്കൊപ്പം ദല്‍ഹിയില്‍ പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി ആലുവാ പാലസില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വി.എസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വ്വ കക്ഷി സംഘം ദല്‍ഹിയില്‍ പോകുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഒരുമിച്ച് പ്രധാനമന്ത്രിയെ കാണണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.

സര്‍വകക്ഷി സംഘം 13നോ, 14നോ പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന.

Malayalam News
Kerala News in English

Advertisement