എഡിറ്റര്‍
എഡിറ്റര്‍
വി.എസ് അച്യുതാനന്ദന്‍ സിനിമയിലേക്ക്
എഡിറ്റര്‍
Friday 1st July 2016 9:14am

VSതിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്‍ വെള്ളിത്തിരയിലേക്ക്. യുവാക്കളുടെ കൂട്ടായ്മ ഒരുക്കുന്ന ചിത്രത്തിലാണ് 93 കാരനായ വി.എസ് വേഷമിടുന്നത്.

കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയുടെ പ്രഥമ സംരംഭമായ ‘ക്യാമ്പസ് ഡയറി’യിലാണ് വി.എസ് പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വി.എസ് അച്യുതാനന്ദന്‍ ആയി തന്നെയാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. സി.കെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷൂട്ടിങ്ങിനായി ജൂലൈ 9ന് വി.എസ് കൂത്തുപറമ്പിലെത്തിും. കുപ്പിവെള്ള കമ്പനിയിലേക്കു വെള്ളം കടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്ന വി.എസ് അച്യുതാനന്ദനെയാണ് വി.എസ് സിനിമയില്‍ അവതരിപ്പിക്കുക.

വി.എസിനു പുറമേ സുദേവ് നായര്‍, ജോയി മാത്യു, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. സി.കെ സരസപ്പനും സജയ് ആലക്കണ്ടിയുമാണ് നിര്‍മാതാക്കള്‍.

Advertisement