തിരുവനന്തപ്പുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിനെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. നിലവില്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സൈബര്‍ സെല്ലിനെ ഏല്‍പിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന ആര്‍.ബാലകൃഷ്ണപിള്ള ചികിത്സക്ക് പ്രവേശിക്കപ്പെട്ട കിംസ് ആശുപത്രിയില്‍ നിന്നും മൊബൈല്‍ ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. സംഭവത്തില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞിരുന്നില്ല.

അതേസമയം, പിള്ള തടവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പുറത്തു കൊണ്ടു വന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്നലെ പിള്ളയുടെ ഫോണിലേക്ക് വിളിച്ച 40 പേരുടെ പട്ടിക പുറത്തു വിട്ടു. സര്‍ക്കാര്‍ ചീഫ് വിപ്പടക്കം പ്രമുഖര്‍ ആ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.