എഡിറ്റര്‍
എഡിറ്റര്‍
ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണം; ദേവഹിതം ചോദിച്ചറിഞ്ഞതുപോലെയാണ് ചിലര്‍ സംസാരിക്കുന്നത്; മുന്‍ രാജകുടുംബത്തിനെതിരെ വി.എസ്
എഡിറ്റര്‍
Sunday 9th July 2017 11:51am

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവരെ സംശയിക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ദേവഹിതം ചോദിച്ചറിഞ്ഞതുപോലെയാണ് ചിലര്‍ സംസാരിക്കുന്നതെന്നും മുന്‍പ് നിലവറ തുറന്നപ്പോള് ദേവഹിതം ചോദിച്ചതായി ചരിത്രത്തില്ലെന്നും വി.എസ് പറഞ്ഞു.


Dont Miss വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം മക്കളെ നിര്‍ത്താന്‍ നിര്‍ബന്ധിതനായി പിതാവ്; സംഭവം ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തില്‍


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന നിലപാടിലുറച്ചു നില്‍ക്കുമെന്നായിരുന്നു തിരുവിതാംകൂര്‍ രാജകുടുംബം പറഞ്ഞത്. ബി നിലവറ മുന്‍പ് പലവട്ടം തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയിലെ വാദം തെറ്റാണെന്ന്
മുന്‍രാജകുടുംബാംഗമായ ആദിത്യവര്‍മ പറഞ്ഞിരുന്നു.

നിലവറ തുറക്കുന്നതിനെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണ്. സ്വത്ത് മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍
മുന്‍രാജകുടുംബവുമായി ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കെയാണു രാജകുടുംബം നിലപാട് വ്യക്തമാക്കിയത്.


Dont Miss രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം


ബി നിലവറയ്ക്കു രണ്ട് അറകളുണ്ട്. അതില്‍ ആദ്യത്തെ അറ മാത്രമാണു നേരത്തെ തുറന്നിട്ടുള്ളത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭക്തരുടെ വിശ്വാസം കണക്കിലെടുക്കണം. ഒട്ടേറെ പേര്‍ ആശങ്കകളുമായി തങ്ങളെ വിളിക്കുന്നുണ്ട്. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണങ്ങളുണ്ടെന്നായിരുന്നു രാജകുടുംബത്തിന്റെ വാദം. അത്തരം കാര്യങ്ങള്‍ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്നും ആദിത്യ വര്‍മ പറഞ്ഞിരുന്നു.

അതേസമയം, നിലവറ തുറക്കുന്നതു വിശ്വാസത്തിന് എതിരല്ലെന്നു മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ കെ.എന്‍.സതീഷ് പറഞ്ഞു. തുറക്കരുതെന്നു പറയുമ്പോഴാണു ദുരൂഹത വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement