എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയില്‍
എഡിറ്റര്‍
Tuesday 21st August 2012 12:15pm

ന്യൂദല്‍ഹി: ഐസ്‌ക്രീം കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തനിക്ക് ലഭ്യമാക്കണമെന്ന് സത്യവാങ്മൂലത്തില്‍ വി.എസ് ആവശ്യപ്പെട്ടു. നിലവില്‍ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് ലഭിച്ചത്. അനുബന്ധരേഖകള്‍ കൂടി ലഭ്യമാക്കണം. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൊഴിപ്പകര്‍പ്പുകളും ലഭ്യമാക്കണമെന്നും വി.എസ് പ്രത്യേകം ആവശ്യപ്പെടുന്നു.

Ads By Google

കേസുമായി ബന്ധപ്പെട്ട് നേരത്തെ തനിക്ക് ലഭിച്ചത് ഭാഗികമായ റിപ്പോര്‍ട്ട് മാത്രമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മുഴുവന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണം നീതിപൂര്‍വ്വമാണോ എന്ന് പറയാന്‍ കഴിയൂവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് എഴുതിത്തള്ളണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Advertisement