തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ സ്വീകരിച്ച നിലപാട് കേരളത്തിലെ ജനവികാരത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തിരുവനന്തപ്പുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പി.ബി. പാസാക്കിയ പ്രമേയം സംസ്ഥാനത്തിന്റെ ആശങ്ക പ്രതിഫലിപ്പിക്കുന്നില്ലെന്നും ജനവികാരം മാനിച്ച് പി.ബി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനെയും കേരളത്തെയും പിണക്കാതെ സി.പി.ഐ.എം തങ്ങളുടെ നിലാപാട് പ്രഖ്യാപിച്ചിരുന്നത്. ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള കേരളത്തിന്റെ ഭീതി അകറ്റണമെന്നും തമിഴ്‌നാട്ടിലെ കൃഷിക്ക് അത്യാവശ്യമായ ജലം ഉറപ്പാക്കണമെന്നുമാണ് പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. കേരളം ഉടന്‍ നിര്‍മിക്കണമെന്നാവശ്യപ്പെടുന്ന പുതിയ അണക്കെട്ടിനെപ്പറ്റി യൊതൊരു പരാമര്‍ശവും പി.ബി നടത്തയിരുന്നില്ല. ഇതിനെതിരെയാണ് വി.എസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിന്റെ ഭീതി അകറ്റണം, തമിഴ് നാടിന് വെള്ളം നല്‍കണം: പോളിറ്റ് ബ്യൂറോ

Malayalam News
Kerala News in English