vs-achuthanandanതിരുവനന്തപുരം: സി.പി.ഐ.എം ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കൂടംകുളം സമരം ഏറ്റെടുത്ത ശക്തമാക്കാന്‍ വി.എസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണ്‍ തിരുവനന്തപുരത്തെത്തി വി.എസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വി.എസ് കൂടംകുളം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ കൂടംകുളം സമരം ഏറ്റെടുക്കേണ്ടെന്നായിരുന്നു സി.പി.ഐ.എം വി.എസിന് നല്‍കിയ നിര്‍ദേശം. തമിഴ്‌നാട്ടില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ സി.പി.ഐ.എം തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റി അംഗം സാമുവല്‍ രാജ് വി.എസ് കൂടംകുളം സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വി.എസ് കൂടംകുളം സമരത്തിന് നേതൃത്വം നല്‍കുമെന്ന മാധ്യമ വാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ വിളിപ്പിച്ചുവെന്നും ഞാനങ്ങിനെ പറഞ്ഞിട്ടില്ലെന്ന് വി.എസ് വ്യക്തമാക്കിയിരുന്നുവെന്നും സാമുവല്‍ രാജ് പറഞ്ഞിരുന്നു.

കൂടംകുളം സമരത്ത സി.പി.ഐ.എം പിന്തുണക്കുന്നില്ല. വൈദ്യുതി എല്ലാവര്‍ക്കും വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സാമുവല്‍ രാജ് പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് സമരവുമായി മുന്നോട്ട് പോകാനാണ് വി.എസ് തീരുമാനമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി പുതിയ ലക്കത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കൂടംകുളം ആണവ പദ്ധതിക്കെതിരെ വി.എസിന്റെ ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുതലാളിത്തത്തിന്റെ അത്യാര്‍ത്ഥിയുടെ ഭാഗമായാണ് ആണവോര്‍ജ്ജ പദ്ധതികളെന്നും കൂടംകുളം പദ്ധതിയും അതിന്റെ ഭാഗമാണെന്നും വി.എസ് ലേഖനത്തില്‍ പറയുന്നു. ഇന്ത്യ- അമേരിക്ക ആണവ കരാറിനെ സി.പി.ഐ.എം എതിര്‍ക്കാന്‍ കാരണം ഇതാണെന്നും വ്യക്തമാക്കുന്നു. ഇന്ത്യ ആണവോര്‍ജ്ജത്തിന് പരക്കം പായുമ്പോള്‍ വികസിത മുതലാളിത്ത രാജ്യങ്ങള്‍ അതിനോട് വിടപറഞ്ഞുകൊണ്ടിരിക്കയാണ.് ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം റഷ്യയും ആണവ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് തയ്യാറായി.

കൂടംകുളം ആണവനിലയത്തെ ആദ്യം ശക്തമായി എതിര്‍ത്ത ജയലളിത പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കൂടംകുളത്ത് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഏറിയ കൂറം തമിഴ്‌നാടിന് നല്‍കമാമെന്ന ഉറപ്പിലാണ് ഈ മാറ്റമുണ്ടായത്. കൂടംകുളം പദ്ധതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ഭയാശങ്കകള്‍ നിലനില്‍ക്കുകയാണ്. പൂര്‍ണ്ണമായും സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോവുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.എസ് പറയുന്നു.

2002ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പരിസ്ഥിതി സംരക്ഷണം സുപ്രധാന കടമയായി ഏറ്റെടുക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നുവെന്ന് ലേഖനത്തില്‍ വിഎസ് വ്യക്തമാക്കുന്നു. ആഗോളവത്കരണവും നവലിബറള്‍ സാമ്പത്തിക നയങ്ങളും പാരിസ്ഥിതികമായി വലിയ പ്രത്യാഖാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് നിരീക്ഷിച്ചു. പത്ത് വര്‍ഷത്തിന് ശേഷം പരിസ്ഥിതി പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കയാണെന്നും അതിനാലാണ് ഇത് പ്രധാന വിഷയമായി പാര്‍ട്ടി കാണുന്നതെന്നും വി.എസ് നിരീക്ഷിക്കുന്നുണ്ട്.

സയലന്റ് വാലി, മൂന്നാര്‍, കോപ്പന്‍ ഹേഗന്‍, പെരിങ്ങോത്ത് ആണവ പദ്ധതി, അനധികൃത ഖനനം, ആദിവാസി, ദളിത് വിഷയം, കാര്‍ഷിക പ്രശ്‌നം തുടങ്ങിയവയിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കുന്നതാണ് ലേഖനം.

മലബാര്‍ സിമന്റ് അന്വേഷണത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിനെതിരെ ഇന്ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് വി.എസ് അച്ച്യുതാനന്ദനായിരുന്നു. ആത്മഹത്യ ചെയ്ത മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്റെ മരണത്തിന് കാരണക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് രൂപംകൊണ്ട കര്‍മസമിതിയാണ് സമരം സംഘടിപ്പിച്ചത്. ഇതിന്റെ സംഘാടകര്‍ ചൊവ്വാഴ്ച വി.എസിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

വി.എസ്. കൂടം കുളത്തേയ്ക്കില്ല; സാമുവല്‍ രാജ്

 

Malayalam News

Kerala News in English