ആലപ്പുഴ: ആറന്‍മുള വിമാനത്താവളത്തിനെതിരെ പുന്നപ്ര മോഡല്‍ സമരമോ, ഭഗത് സിങ്ങിന്റെ സമരമുറയോ സ്വീകരിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഗാന്ധിയന്‍ സമര മാര്‍ഗ്ഗം ആറന്‍മുളയില്‍ പ്രാവര്‍ത്തികമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Ads By Google

നെല്‍ വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കേണ്ടതില്ല. നിലവില്‍ വിമാനത്താവളത്തിനായി ആറന്‍മുളയില്‍ നികത്തിയ 58 ഏക്കറും അടുത്ത ദിവസം തന്നെ പഴയത് പോലെ വയല്‍ ആക്കി മാറ്റും.

സമരത്തില്‍ സംഘര്‍ഷമുണ്ടായാല്‍ ഉജ്ജ്വലമായി നേരിടും. രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ വഴി ഇവിടെ സ്വീകരിക്കാനാവില്ല. സാമ്രജ്യത്വത്തിനും കുത്തകള്‍ക്കും പുന്നപ്രവയലാറിന്റേയോ ഭഗത് സിങ്ങിന്റേയോ ഭാഷയേ മനസ്സിലാകുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുന്നപ്ര- വയലാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.