Categories

ശശിയുടെ കാര്യത്തില്‍ എല്ലാം കരക്ട്: വി.എസ്

vs-achuthanandanകോട്ടയം: പി.ശശിയുടെ കാര്യത്തില്‍ എല്ലാം കരക്ടായി ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ശശിയ്‌ക്കെതിരായ നടപടിയെ എല്ലാവരും പ്രശംസിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണ്. മന്ത്രിമാര്‍ക്കെതിരായുള്ള കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വന്തമായി ഒന്നും ചെയ്യാനില്ലാത്ത എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്മുറക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും വി.എസ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.