എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രിപദം സാമുദായിക സമവാക്യത്തെ ബാധിക്കും: വി.എസ്
എഡിറ്റര്‍
Sunday 1st April 2012 5:13pm

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിപദം കേരളത്തിലെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് എല്ലാ ആപ്പകളേയും ഊപ്പകളേയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയാണ്. ലീഗാണല്ലോ ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും വി.എസ് കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പി.സി ജോര്‍ജ്ജ് പറയുന്നതിനൊന്നും മറുപടിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കര്‍ഷക ആത്മഹത്യ കൂടിക്കൊണ്ടിരിക്കുമ്പോഴും സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് വി.എസ് കുറ്റപ്പെടുത്തി.

കലാലയങ്ങളുടെ നടത്തിപ്പ് കോര്‍പറേറ്റ് കമ്പനികളെ ഏല്‍പ്പിക്കണമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവനയെ രൂക്ഷമായാണ് വി.എസ് വിമര്‍ശിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും രവിശങ്കറിന് കോര്‍പറേറ്റ് താല്‍പര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊതു വിദ്യഭ്യാസം വേണ്ടെന്ന് പറയുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നും രവിശങ്കറിന്റെ പ്രസ്താവന സംശയത്തോടെ വീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement