ആലപ്പുഴ: വര്‍ഗീയ ശക്തികളെ ഇളക്കിവിട്ടാണ് യുഡിഎഫ് വിജയം നേടിയതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. യു.ഡി.എഫ് തീക്കൊള്ളികൊണ്ട് തല ചൊറിയുകയണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെപിയുടെ നിലമെച്ചപ്പെട്ടതും മറ്റും കാണിക്കുന്നത് അതാണെന്നും വി.എസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ചുവടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് യു.ഡി.എഫ് നേതൃത്വം കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ പത്ര പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.