എഡിറ്റര്‍
എഡിറ്റര്‍
സഹോദരിമാര്‍ പീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വാളയാറിലെ വീട്ടിലേക്ക് ഇന്ന് വി.എസ് എത്തും
എഡിറ്റര്‍
Friday 10th March 2017 9:48am

 

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടികളുടെ വീട് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കും. വി.എസിനു പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വാളയാറിലെ കുട്ടികളുടെ വീട് സന്ദര്‍ശിക്കുന്നുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ടു പേരെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വി.എസിന്റെ സന്ദര്‍ശനം.

 


Also read ശിവസേനക്കെതിരെ പറയുമ്പോഴുള്ള പ്രത്യേക മാനസികാവസ്ഥയാണ് പ്രതിപക്ഷത്ത് നിന്ന് കാണുന്നത്: പിണറായി 


കുട്ടികളുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മധു, ഷിബു എന്നിവരെയാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനും അയല്‍വാസിയുമാണ് കേസില്‍ ഒന്നാം പ്രതിയായ മധു. ഇടുക്കി രാജാക്കാട് സ്വദേശിയായ ഷിബു കുട്ടികളുടെ അച്ഛന്റെ സുഹൃത്താണ്. ഇയാള്‍ കുട്ടികളുടെ വീട്ടില്‍ തന്നെയായിരുന്നു വര്‍ഷങ്ങളായി കഴിയുന്നത്.

നേരത്തെ പീഡനം നടന്നതായ് അറിഞ്ഞിട്ടും അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് വാളയാര്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് എസ്.ഐക്കെതിരായ നടപടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.

രണ്ട് മാസം മുമ്പായിരുന്നു മൂത്ത കൂട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നെന്നു സൂചനയുണ്ടായിട്ടും പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നില്ല. ഇതിനുശേഷമാണ് ഈ മാസം നാലിന് ഒമ്പതുകാരിയായ രണ്ടാമത്തെ കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയും പീഡനത്തിരയായിട്ടുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement