എഡിറ്റര്‍
എഡിറ്റര്‍
വാളയാര്‍ സംഭവം; പൊലീസിനു വീഴ്ച പറ്റി; പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം: വി.എസ്
എഡിറ്റര്‍
Tuesday 7th March 2017 7:49pm

 

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തിനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. രണ്ട് മാസം മുമ്പ് നടന്ന മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന് വാര്‍ത്ത വന്നിട്ടും പൊലീസ് കേസ് ലാഘവത്തോടെയാണ് കണ്ടതെന്നും വി.എസ് പ്രസ്താവനയിലൂടെ ആരോപിച്ചു.


Also read കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ഇനി വേറെ ആളെ നോക്കേണ്ട!; കേരളത്തില്‍ മഴ പെയ്തത് ‘വൃഷ്ടിയജ്ഞം’ നടത്തിയതിനാലെന്ന അവകാശവാദവുമായി ആചാര്യ എം.ആര്‍ രാജേഷ്


ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് നാലാം ക്ലാസ്സുകാരിയായ കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വീടിന്റെ ഉത്തരത്തില്‍ പെണ്‍കുട്ടി തൂങ്ങിയത് സംശയത്തിന് ഇടയാക്കിയതിനെത്തുടര്‍ന്നാണ് മരണത്തിലെ ദുൂഹതയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. കുട്ടി മരിക്കുന്നതിന് ഒന്നരമാസത്തിന് മുമ്പായിരുന്നു സമാന രീതിയില്‍ മൂത്ത പെണ്‍കുട്ടിയും മരിച്ചിരുന്നത്. ഇളയകുട്ടിയുടെ മരണത്തിലെ ദുരൂഹതയെത്തുടര്‍ന്ന് രണ്ട് കേസുകളും അന്വേഷിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.


Dont miss ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി ഇങ്ങനെയൊക്കെയായിരുന്നതിനാല്‍ പ്രതീക്ഷയുണ്ടായിരുന്നില്ല : വിനായകന്‍ 


മൂത്ത കുട്ടിയുടെ കേസില്‍ പൊലീസ് നിഷ്‌ക്രീയത്വം പാലിച്ചതാണ് നാലാം ക്ലാസ്സുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വി.എസ് പറഞ്ഞു. ഇളയ കുട്ടിയും പീഡനത്തിനിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.

സംഭവത്തില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട വി.എസ് സംഭവത്തില്‍ പാലക്കാട് ശിശുക്ഷേമസമിതിയുടെ നിഷ്‌ക്രിയത്വത്തെക്കുറിച്ചും അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര ധനസഹായം നല്‍കണമെന്നും വി.എസ് പറഞ്ഞു.

Advertisement