തിരുവനന്തപുരം: എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. എന്നാല്‍ പൗരന് അഭിപ്രായം പറയുന്നതിന് അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മഞ്ചേരിയില്‍ യുവതിയുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള സക്കറിയയുടെ പരാമര്‍ശമാണ് വിവാദമായത്. ഉണ്ണിത്താനെ പോലെ സി പി ഐ എമ്മിന്റെ പല പഴയകാല നേതാക്കളും ഒളിവ് ജീവിത കാലത്ത് പ്രവര്‍ത്തിച്ചിട്ടുിണ്ടെന്നായിരുന്നു സക്കറിയയുടെ പരാമര്‍ശം. പ്രസംഗം കഴിഞ്ഞ് ഇറങ്ങിയ സക്കറിയയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതും വിവാദമായിരുന്നു.