എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീയുടെ മാനത്തിന് വില പറയുന്ന കലാസംഘടന കേരളത്തിന് ആവശ്യമില്ല : വി.എസ്
എഡിറ്റര്‍
Tuesday 11th July 2017 12:20pm

തിരുവനന്തപുരം: സ്ത്രീയുടെ മാനത്തിന് വില പറയുന്ന കലാസംഘടന കേരളത്തിന് ആവശ്യമില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു. സിനിമാ മേഖലയിലുണ്ടെന്ന് പറയുന്ന ലഹരി വ്യാപാരത്തെക്കുറിച്ചും അന്വേഷണം വേണമെന്നും വി.എസ് പറഞ്ഞു.

കുറ്റം ചെയ്താല്‍ ആരായാലും പിടിയിലാകുമെന്നും ആദ്യമേ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് തന്നെ അതിവേഗതയിലായിരുന്നു. കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. അറസ്റ്റ് നടനെ ഉടനെ ഗൂഢാലോചനക്കാരുടെ പിന്നാലെ പോകുകയല്ല വേണ്ടത്. പ്രതികളെ പിടികൂടുകയാണ് വേണ്ടത്. പൊലീസ് അന്വേഷണം തുടരുമെന്ന് അന്നേ വ്യക്തമാക്കിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisement