എഡിറ്റര്‍
എഡിറ്റര്‍
കോവളം കൊട്ടാരം ഭാവിയില്‍ സ്വകാര്യ മുതലാളിയുടെ കൈയില്‍ വരും: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.എസ്
എഡിറ്റര്‍
Thursday 27th July 2017 1:24pm

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ മുതലാളിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരം കൈമാറുന്നതെങ്കിലും, ഭാവിയില്‍ ഇത് സ്വകാര്യമുതലാളിയുടെ കൈയ്യില്‍ അകപ്പെടുന്ന സ്ഥിതി ഉണ്ടായെന്നു വരും.


Dont Miss നിതീഷിന്റെ തീരുമാനം ഞെട്ടിച്ചു; അദ്ദേഹത്തിനൊപ്പം നില്‍ക്കില്ല; ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു കാലത്തും അംഗീകരിക്കില്ലെന്നും എം.പി വീരേന്ദ്രകുമാര്‍


കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറുന്നതിനെതിരെ സിവില്‍ കേസ് നല്‍കാന്‍ സര്‍ക്കാരിനു കഴിയുമായിരുന്നു. അഡ്വക്കേറ്റ് ജനറലും ഇത്തരമൊരു നിയമോപദേശം നല്‍കിയതാണ്.

ഇക്കാര്യം താന്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. ഇപ്പോഴും തന്റെ നിലപാട് ഇതാണു താനും. സിവില്‍ കേസ്സിന്റെ സാധ്യത പരിശോധിക്കാതെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

അതുകൊണ്ട് കൊട്ടാരം പൂര്‍ണ്ണമായും സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കുന്നതിന് ഇനിയും സിവില്‍ കേസ് കൊടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു.

Advertisement