എഡിറ്റര്‍
എഡിറ്റര്‍
ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രം: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Monday 17th April 2017 12:25pm

 

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ഒന്നരലക്ഷത്തിലധികം ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് വി.എസ് സ്വാഭാവിക ഭൂരിപക്ഷം മാത്രമാണിതെന്ന് അഭിപ്രായപ്പെട്ടത്.


Also read പുലിമുരുകനിലെ നായികാ വേഷം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ 


വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,71,083 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചിരിക്കുന്നത്. 5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ലഭിച്ചത്. രണ്ടാമതത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് 3,44,287 വോട്ടുകളും ലഭിച്ചു.

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയം മതനിരപേക്ഷ രാഷ്ട്രീയത്തെ ആശങ്കപ്പെടുത്തുതാണൊയിരുന്നു വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്കടുത്തപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പറഞ്ഞിരുന്നു. തീവ്ര വര്‍ഗീയ നിലപാട് സ്വീകരിച്ചതാണ് മുസ്‌ലിം ലീഗിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

എന്നാല്‍ തങ്ങളുടെ വിജയം യു.ഡി.എഫിന്റെ മതേതര നിലപാടിനുള്ള അംഗീകാരമാണൊയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത് പ്രതീക്ഷിച്ച വിജയമാണെും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement