തിരുവനന്തപുരം: വൈദ്യുതി പാഴാക്കാതിരിക്കാന്‍ ഒരോരുത്തരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ . ആവശ്യമില്ലാത്ത ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനം കടുത്ത ഊര്‍ജകമ്മി നേരിടുകയാണ്. ഉപഭോക്താവിന് അവകാശങ്ങള്‍ ഉള്ളതുപോലെതന്നെ കടമകളും ഉണ്ടെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. തിരുവനന്തപുരത്ത് ലോക ഉപഭോക്തൃ അവകാശദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.