ന്യൂദല്‍ഹി: ഐ ടി ഡാറ്റാ സെന്ററായ സി-ഡാറ്റ് റിലയന്‍സിന് കൈമാറിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

രണ്ടു സ്ഥാപനങ്ങള്‍ മാത്രമാണ് ടെന്‍ഡര്‍ നല്‍കിയിരുന്നതെന്നും പൊതുമേഖലാ സ്ഥാപനങ്ങളൊന്നും ടെന്‍ഡറില്‍ പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടിസിഎസും റിലയന്‍സും  മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നും വി.എസ്.പറഞ്ഞു.

സി-ഡാറ്റ് കരാര്‍ റിലയന്‍സിന് നല്‍കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഈ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.