കണ്ണൂര്‍: കേസ് നടത്താന്‍ പണം തന്ന് സഹായിക്കുന്നവരില്‍ കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ളവരും ഉണ്ടെന്ന് വി. എസ് അച്യുതാനന്ദന്. കേസുകള്‍ക്കായി എത്ര തുക ചെലവഴിച്ചെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കേസുകള്‍ നടത്താന്‍ വി. എസിന് പണം നല്‍കുന്നത് ചില ക്രിമിനല്‍ സംഘങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് വി. എസ് നല്‍കിയിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ജനങ്ങളുടെ പണവും പിന്തുണയും ലഭിക്കുന്നുണ്ട്. അഴിമതിക്കെതിരായ പോരാട്ടം പ്രോത്സാഹിപ്പിക്കുന്ന ജനങ്ങള്‍ ഉള്ളിടത്തോളം കാലം തനിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും കണക്കുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.