തിരുവനന്തപുരം: മൂന്നാര്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. എല്ലാ റിപ്പോര്‍ട്ടും പരിശോധിക്കുന്നുണ്ട്. അവിടെ എന്താണ് സംഭവിച്ചതെന്ന് പഠിക്കുന്നുണ്ട്.

നിരുത്തരവാദിത്വമാണോ, കഴിവ് കേടാണോ, പക്ഷപാതിത്വമാണോ നടന്നതെന്നും അത് ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.