തിരുവനന്തപുരം: എല്‍.ഡി.എഫ് അടുത്ത അഞ്ച് വര്‍ഷം മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള തന്റെ രാജി നാളെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരിയ സീറ്റിലെ വ്യത്യാസത്തിനാണ് മുന്നണി പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ഭരണം നടത്തിയ ശേഷം ഒരു മുന്നണി ഇത്രയും അധികം നേട്ടമുണ്ടാക്കിയിട്ടില്ല. പാര്‍ട്ടിക്കുള്ളിലും ഇത് തിരുത്തലിന് സഹായകരമാവും. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും മറ്റും പാളിച്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.

മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ സാമുദായിക ദ്രുവീകരണമുണ്ടായി. ഈ ജില്ലകളിലെ യു.ഡി.എഫ് മുന്നേറ്റം അതുകൊണ്ടുണ്ടായതാണ്.

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ജനവിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തിയതെന്തെന്ന് വ്യാപകമായ പ്രചാരണമുണ്ടായി. പാര്‍ട്ടി തെറ്റ് തിരുത്താന്‍ ശ്രമിച്ചെങ്കിലും പാളിച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.