തിരുവനന്തപുരം: അട്ടപ്പാടിയിലെ ഭൂമി ഇടപാടിനെ കുറിച്ച് വകുപ്പ് സെക്രട്ടറിമാരടങ്ങുന്ന ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. സംഘത്തിന് ചീഫ് സെക്രട്ടറി നേതൃത്വം നല്‍കും. മന്ത്രിസഭയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരന്നു അദ്ദേഹം.

സ്മാര്‍ട്ട് സിറ്റിമായി ബന്ധപ്പെട്ട് ടീകോം നല്‍കിയ കത്തിന് മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പുതിയ കരാര്‍ വേണമെന്നായിരുന്നു ടീകോമിന്റെ നിലപാട്. നിശ്ചിത സമയത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടാനും തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.