തിരുവനന്തപുരം: അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ ഓഫ് കാംപസിനായി മലപ്പുറത്ത് 400 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ മന്ത്രിസഭാ അനുമതി. ഇതിനായി ഉന്നതാധികാര സമിതി നിശ്ചയിച്ച വിലക്ക് സ്ഥലം ഏറ്റെടുക്കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്.

മലപ്പുറം ഏലംകുളം, പാതാക്കര എന്നിവിടങ്ങളിലായുള്ള സ്ഥലമാണ് ഏറ്റെടുക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവല്ല കെ എസ് ആര്‍ ടി സി ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക് നിര്‍മ്മാണത്തിനായി 25 കോടിയുടെ ഭരണാനുമതി നല്‍കി. തീരദേശ സ്‌റ്റേഷനുകള്‍ക്ക് കേന്ദ്രം അനുവദിക്കുന്ന ബോട്ടുകളിലേക്ക് 99 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.