എഡിറ്റര്‍
എഡിറ്റര്‍
വൃത്ഥിമാന്‍ സാഹസികം; മുപ്പതുവാര പിന്നോട്ടോടി വായുവില്‍ ചാടിതിരിഞ്ഞ് സാഹയുടെ അത്ഭുത ക്യാച്ച്; വീഡിയോ
എഡിറ്റര്‍
Monday 10th April 2017 10:01pm

 

മൊഹാലി: താരങ്ങളുടെ അവിസ്മരണീയ പ്രകടനങ്ങള്‍ക്കാണ് ഐ.പി.എല്‍ എന്നും സാക്ഷ്യം വഹിക്കാറുള്ളത് ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബും ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ നടന്ന മത്സരവും അത്തരമൊരു മുഹൂര്‍ത്തതിന് സാക്ഷ്യം വഹിച്ചു. പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ സാഹയായാണ് ഇന്നത്തെ താരം.


Also read ഭര്‍ത്താവിനെ അപമാനിച്ച ടീമുടയ്ക്ക് കിടിലന്‍ മറുപടിയുമായി ധോണിയുടെ ഭാര്യ സാക്ഷി സിംഗ് 


ബാഗ്ലൂര്‍ താരം മന്‍ദീപ് സിങ്ങിനെ സാഹ അവിസ്മരണീയ ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മത്സരത്തിന്റെ പതിനാലാം ഓവറിലാണ് സാഹ തന്റെ കീപ്പിങ് മികവ് സ്റ്റേഡിയത്തിന് സമ്മാനിച്ചത്. വരുണ്‍ ആരോണ്‍ എറിഞ്ഞ പന്ത് ബാംഗ്ലൂരിന്റെ മന്‍ദീപ് സിങ് ഉയര്‍ത്തിയടിക്കുകയായിരുന്നു. പന്ത് സാഹയയുടെ തലക്കുമുകളിലൂടെ പിന്നോട്ടായിരുന്നു പോയത്. ഉയര്‍ന്ന പന്തിനൊപ്പം പിന്നോട്ടോടിയ സാഹ അസാമാന്യ മെയ്‌വഴക്കത്തോടെയായിരുന്നു പന്ത് കൈപ്പിടിയിലൊതുക്കിയത്.

പന്തിനു പുറകെ ഓടിയ സാഹ അവസാന നിമിഷം തിരിഞ്ഞ് ചാടിയാണ് പന്ത് തന്റെ കൈപ്പിടിയിലൊതുക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാഗ്ലൂര്‍ 148 റണ്‍സാണ് നേടിയത്.

സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ പഞ്ചാബിനു മുന്നില്‍ വച്ചത് 49 പ്ന്തില്‍ 89 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. 9 സിക്‌സറുകളുടെയായിരുന്നു താരത്തിന്റെ കുതിപ്പ്.

വീഡിയോ കാണാം

Advertisement