കൊച്ചി: കേരളഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിക്കുമ്പോള്‍ ആരോപണ വിധേയരെ ഒഴിവാക്കണമെന്ന് കാണിച്ച് ചീഫ്ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെ കേരളത്തിന്റെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി പരിഗണിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വഭാവം, കഴിവ്, ദേശസ്‌നേഹം, സാമൂഹിക പ്രതിബദ്ധത എന്നിവ പരിശോധിച്ചായിരിക്കണം നിയമനം. കേരളഹൈക്കോടതി ചീഫ് ജസ്റ്റിസായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ ആരോപണ വിധേയര്‍ ഉണ്ട്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സംശയത്തിന്റെ നിഴലില്‍ വരരുത്. സംശയത്തിന്റെ നിഴലിലുള്ളവരെ ചീഫ് ജസ്റ്റിസാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ പ്രധാനമന്ത്രി വിശദമായി പരിശോധിക്കണണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.