തിരുവനന്തപ്പുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മിണ്ടാപ്രാണിയെ പോലെയാണു പെരുമാറുന്നതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണയ്യര്‍ പ്രധാനമന്തിക്കു കത്തയച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു തമിഴ്‌നാട് വേണ്ടവിധം സഹകരിക്കുന്നില്ലെന്നു കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്നു പരിഹരിക്കാന്‍ കഴിയുമെന്നു പറയാനാകില്ലെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Malayalam News