കൊച്ചി: വിവാദമായ എമേര്‍ജിങ് കേരള പദ്ധതിക്ക് പിന്തുണയുമായി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. എമേര്‍ജിങ് കേരളയ്‌ക്കൊപ്പമാണ് താനെന്നാണ് കൃഷ്ണയ്യര്‍ പറഞ്ഞത്. കൊച്ചി കളമശേരി കുസാറ്റ് ക്യാമ്പസില്‍ ആരംഭിച്ച കൃഷ്ണയ്യര്‍ ചെയറിന്റെ ഉദ്ഘാടന ചടങ്ങിലാണ് വി.ആര്‍. കൃഷ്ണയ്യര്‍ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിരുന്നു.

Ads By Google

എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ വികസനം വരുന്നതിനെ എതിര്‍ക്കില്ല. രാജ്യം അഭിവൃദ്ധിപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ എമേര്‍ജിങ് കേരള വിരുദ്ധ ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തത് കൃഷ്ണയ്യരായിരുന്നു. ഇതിന് തീര്‍ത്തും വിരുദ്ധമായ നിലപാടാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.