കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പ്രശസ്ത നിയമഞ്ജന്‍ വി.ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന എല്ലാ ജഡ്ജിമാര്‍ക്കുമെതിരേ അന്വേഷണം വേണം. ജസ്റ്റിസുമാരായ നാരായണക്കുറുപ്പിനും തങ്കപ്പനുമെതിരേ അന്വേഷകമ്മീഷനെവെച്ച് അന്വേഷണം നടത്തണം. കെ.ജി.ബി യ്‌ക്കെതിരേ നടപടി ഉണ്ടാകാത്തത് ദു:ഖകരമാണെന്നും കൃഷ്ണയ്യര്‍ വ്യക്തമാക്കി.

നേരത്തേ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ.ജി ബാലകൃഷ്ണനെതിരേ കൃഷ്ണയ്യര്‍ നിശിതവിമര്‍ശനമുയര്‍ത്തിയിരുന്നു.